കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
വയോജന പാർക്കും ഓപ്പൺ ജിമ്മും നാടിനു സമർപ്പിച്ചു

കൽപകഞ്ചേരി പഞ്ചായത്ത്‌ 2025-26 വാർഷിക പദ്ധതി ഫണ്ട് വിനിയോഗിച്ച് മൂന്നാം വാർഡിലെ അൽമനാർ സ്ക്കൂളിന് സമീപം കാലൊടി അബ്ദുറഹിമാൻ ഹാജി സൗജന്യമായി നൽകിയ 15 സെൻ്റ് സ്ഥലത്തിൽ 7.5 സെൻ്റ് സ്ഥലം ഉപയോഗപ്പെടുത്തി നിർമ്മിച്ച കാലൊടി ഉണ്ണീൻ ഹാജി മെമ്മോറിയൽ 

വയോജന പാർക്കും

ഓപ്പൺ ജിമ്മും  

  ഡോ : എം.പി അബ്ദു സമദ് സമദാനി എംപി നാടിനു സമർപ്പിച്ചു  

 ചടങ്ങിൽ കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് 

എ.പി സബാഹ് അധ്യക്ഷത വഹിച്ചു, തിരൂർ മണ്ഡലം MLA കുറുക്കോളി മൊയ്തീൻ മുഖ്യാഥിതി യായിരുന്നു ,ജില്ലാ പഞ്ചായത്ത് മെമ്പർ വെട്ടം ആലിക്കോയ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാബിറ എടത്തടത്തിൽ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ.വിദ്യാഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുൽ കരിം കെ .പി, പഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ രാമചന്ദ്രൻ നെല്ലിക്കുന്ന് ഉൾപ്പെടെ നിരവധി ജനപ്രതിനിധികളും.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളും അടക്കം നൂറുക്കണക്കിന് ആളുകൾ ചടങ്ങിൽ സംബന്ധിച്ചു

 ബാന്റ് മേളങ്ങളോടെയുള്ള ഘോഷയാത്ര ചടങ്ങിന് പൊലിമ കൂട്ടി .ചിനക്കൽഒരുമ സൗഹൃദകൂട്ടായ്മ പായസവിതരണം നടത്തി, പദ്ധതിയുടെ പൂർത്തീകരണത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച മുൻ വാർഡ്‌ മെമ്പർ കാലൊടി ശമീറിന് തോഴന്നൂർ ഈസ്റ്റ് പ്രവാസി കൂട്ടായ്മയുടെ സ്നേഹാദരം ചടങ്ങിൽ വെച്ച് സമദാനി എം പി സമ്മാനിച്ചു , വാർഡ് മെമ്പർ ഷബ്ന കാലൊടി ചടങ്ങിന് നന്ദി പറഞ്ഞു

വയോജന പാർക്കും ഓപ്പൺ ജിമ്മും നാടിനു സമർപ്പിച്ചു